മാവേലിക്കര: എ.ഐ.വൈ.എഫ് പുതുച്ചിറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ റെയിൽവേ ജംഗ്ഷനിൽ രണ്ടാംഘട്ട ഭക്ഷ്യധാന്യ കിറ്റ് വിതരണം നടന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം സെക്രട്ടറി ഗീതാ രവീന്ദ്രൻ അംഗങ്ങൾക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു. ടൗൺ സെക്രട്ടറി ശ്യാം കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അംജദ്, മേഖലാ സെക്രട്ടറി രഞ്ജിത്ത്, നന്ദകുമാർ, അനീഷ് സാമുവൽ, രാജു, വിനോദ് കൃഷ്ണൻ പ്രസാദ്, അഖിൽ ജോൺ തുടങ്ങിയവർ പങ്കെടുത്തു.