കുട്ടനാട് : എസ്.എൻ.ഡി.പി യോഗം മാബുഴക്കരി 442 ാം നമ്പർ ശാഖാ സെക്രട്ടറി രാധാകൃഷ്ണന്റെ വീടിന് നേരേ ഉണ്ടായ ആക്രമണത്തിൽ കുട്ടനാട് യൂണിയൻ പ്രതിഷേധിച്ചു. അടുത്തിടെ മാമ്പുഴക്കരിയിൽ അഞ്ചോളം വീടുകൾക്ക് നേരേ സമാന രീതിയിൽ ആക്രമണം ഉണ്ടായിട്ടും പൊലീസ് അധികൃതർ ശക്തമായി ഇടപെടാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. പ്രതികളെ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്യണമെന്നും യൂണിയൻ ആവശപ്പെട്ടു. യോഗത്തിൽ യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് ,വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ , കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ എ.കെ.ഗോപിദാസ്, എം.പി.പ്രമോദ്, ടി.എസ്. പ്രദീപ് കുമാർ , അഡ്വ.എസ്.അജേഷ് കുമാർ , പി.ബി.ദിലീപ്, കെ.കെ.പൊന്നപ്പൻ , പോഷക സംഘടനാ ഭാരവാഹികളായ കെ.പി.സുബീഷ്, പി.ആർ.രതീഷ് , ലേഖ ജയപ്രകാശ്, സജിനി മോഹൻ ,ഗോകുൽദാസ്, എസ്.ശരത്ത് എന്നിവർ പങ്കെടുത്തു