hdh

ഹരിപ്പാട്: മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് ആറ്റിൽ മുങ്ങി മരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കാട്ടിൽ സിറ്റി അശ്വതി ഭവനത്തിൽ ഓമനക്കുട്ടന്റെ മകൻ അനീഷ് ഓമനക്കുട്ടൻ (22) ആണ് മരിച്ചത്. തൃക്കുന്നപ്പുഴ ചീരാച്ചേരി പാലത്തിനു സമീപം വെള്ളിയാഴ്ച 9 മണിയോടെയായിരുന്നു സംഭവം. രണ്ടു കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ വന്ന അനീഷ് മറുകരയിലേക്ക് നീന്തുന്നതിനിടെ താഴ്ന്നു പോവുകയായിരുന്നു. ഫയർ ഫോഴ്‌സെത്തി പുറത്തെടുത്ത മൃതദേഹം ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: സുലോചന