ചേർത്തല : തകർന്ന നിലയിലുള്ള ഗവ.ഗേൾസ് ഹൈസ്‌കൂൾ ജംഗ്ഷൻ-കുപ്പിക്കവല റോഡ് അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന ആവശ്യം ഉയരുന്നു. കാലവർഷം ആരംഭിച്ചതോടെ, കുഴി നിറഞ്ഞ റോഡിലൂടെ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. 300 മീറ്റർ ആണ് റോഡിന്റെ നീളം, 50 ലക്ഷം രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ പി.ഡബ്ലിയു.ഡി. ഫോർ യു ആപ്പിൽ പൊതു പ്രവർത്തകനായ വേളോർവട്ടം ശശികുമാർ പരാതി നൽകി.