കുട്ടനാട്: ഊരുക്കരി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാദിനാചരണം പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.റ്റി.തോമസ് അദ്ധ്യക്ഷനായി. സാക്ഷരത പ്രേരക് എ.കെ.ഷംസുധൻ പ്രഭാഷണം നടത്തി. എം.ഡി.രാമഭദ്രൻ
സംസാരിച്ചു.