kulam
വലിയകുളം

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്തിലെ വലിയകുളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി. 11-ാം വാർഡ് 1008 ജംഗ്ഷനു സമീപമുള്ള 24 സെന്റ് വിസ്തീർണ്ണമുള്ള പഞ്ചായത്ത് കുളം ഒരു പതിറ്റാണ്ടോളമായി മലിനാവസ്ഥയിലായിരുന്നു. കുളം ശുചിയാക്കണമെന്നാവശ്യപ്പെട്ടു നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.

നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ ബാബു ,അരുക്കുറ്റി മണ്ഡലം പ്രസിഡന്റ് നൗഫൽ മുളക്കൽ, ഫൈസൽ, ഷിയാസ്, സലീഷ്, ജലാൽ തുടങ്ങിയവർ നേതൃത്വം നൽകി.