hareesh

ചേർത്തല : വീട്ടിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം തിരുനല്ലൂർ തോട്ടുവക്കത്ത് ഗോപിനാഥന്റെ മകൻ ഹരീഷ്കുമാറിനെയാണ് (45) കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി ഹരീഷിനെ വീട്ടിൽ നിന്നും കാണാതായിരുന്നു. അന്വേഷണത്തിനിടെ തിരുനല്ലൂർ കായലോരത്ത് ചെരുപ്പ് കണ്ടെത്തി. ഫയർഫോഴ്സും, പൊലീസുമെത്തി നാട്ട്കാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അസുഖ ബാധിതനായിരുന്ന ഹരീഷ് കുമാർ നിർമ്മാണ തൊഴിലാളിയാണ്. ചികിത്സാ ചിലവിന് പണമില്ലാതെ മാനസിക വിഷമം നേരിട്ടിരുന്നതായി സൂചനയുണ്ട്. അമ്മ :ആനന്ദവല്ലി. ഭാര്യ :രഞ്ചുഷ. മക്കൾ : ഹരികൃഷ്ണൻ, വിജയകൃഷ്ണൻ.