വള്ളികുന്നം: ഓൺലൈൻ പഠനത്തിന് ന്യൂസ് പേപ്പർ ചലഞ്ചുമായി ഊട്ടുപുര. ബുദ്ധിമുട്ടനുഭവിക്കുന്ന നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പ് വരുത്തുക. എന്ന ലക്ഷ്യത്തോടെ ചൂനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റിയാണ് നേതൃത്വം വഹിക്കുന്നത്. ഇതിനായി ഊട്ടുപുര പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ നിന്നും പഴയ ന്യൂസ് പേപ്പറുകൾ സമാഹരിച്ച് അത് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് വിദ്യാർത്ഥികളുടെ പഠനത്തിനായി ടി.വി, മൊബൈൽ ഫോൺ തുടങ്ങിയവ എത്തിച്ചു നൽകുക എന്നതാണ് പദ്ധതി. ഫാദർ ബേബി മാത്യൂസ് ന്യൂസ് പേപ്പറുകൾ കൈമാറി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. മഠത്തിൽ ഷുക്കൂർ, നന്ദനം രാജൻപിള്ള, അൻസാർ ഐശ്വരൃ, രാജുമോൻവള്ളികുന്നം, സണ്ണിതടത്തിൽ , എബിൻ വള്ളികുന്നം, ഷിഹാസ് ഷാജഹാൻ, പ്രകാശ് സരോവരം, ജിബുപീറ്റർ, വിഷ്ണു മംഗലശേരി, എന്നിവർ പങ്കെടുത്തു.