വള്ളികുന്നം: വള്ളികുന്നം പനത്താഴ രാഘവൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണവും കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു. എം.എസ് അരുൺകുമാർ എം.എൽ.എ കൈയെഴുത്ത് മാസികയുടെ പ്രകാശനം നിർവഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.മോഹനൻ പിള്ള അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാനവാസ് വള്ളികുന്നം മാസിക ഏറ്റുവാങ്ങി. ജെ രാമചന്രൻ പിള്ള , ഡോ. കെ ജെ ബിന്ദു, കെ ജയമോഹൻ, കെ. മനോജ്‌കുമാർ, സുനിൽകുമാർ മണിമന്ദിരം, സലിം പനത്താഴ , മാളവിക , അനീഷ്‌ തടവിള സുഭാഷ്‌ ചന്ദ്രൻ ,ഹരിനാരായൺ ,ദേവിക ,ദീപിക അപർണ ,ഗൗരി , ആരതി എന്നിവർ സംസാരിച്ചു