അമ്പലപ്പുഴ: പി.കെ.എം ഗ്രന്ഥശാല സംഘടിപ്പിച്ച ഓൺലൈൻ ആസ്വാദന സദസ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.കൃഷ്ണദാസ് അദ്ധ്യക്ഷതവഹിച്ചു. ആദ്യ ആസ്വാദനം തകഴിയുടെ 'രണ്ടിടങ്ങഴി'യെ കുറിച്ച് പ്രൊഫ: നെടുമുടി ഹരികുമാർ അവതരിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, അമ്പലപ്പുഴ ഗവ:കോളേജ് അസി.പ്രൊഫ:എസ്.ഷീന, രാജശ്രീ, അപർണ പിള്ള, പാർവതി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കോർഡിനേറ്റർ ബി.ശ്രീകുമാർ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി എൻ.എസ്.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.