അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയെ മാതൃക ആശുപത്രിയാക്കി മാറ്റുന്നതിനുള്ള നടപടികൾക്കു തുടക്കമായി. ആദ്യ ഘട്ടമെന്ന നിലയിൽ എ.എം. ആരിഫ് എം.പി, എച്ച്.സലാം എം.എൽ.എ എന്നിവർ പങ്കെടുത്ത് ആശുപത്രി അധികൃതരുടെ യോഗം ചേർന്നു. കളകടർ എ.അലക്സാണ്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വിജയലക്ഷ്മി, ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി. രാംലാൽ, വിവിധ വകുപ്പുമേധാവികൾ എന്നിവരുൾപ്പെടെ പങ്കെടുത്ത് ഓൺലൈനിലാണ് യോഗം ചേർന്നത്.