അമ്പലപ്പുഴ: കൊവിഡ് ദുരിതത്തിലായ നാട്ടുകാർക്ക് സഹായവുമായി സി.പി.എം പ്രവർത്തകർ.പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിലെ മുഴുവൻ വീടുകളിലും പ്രവർത്തകർ കപ്പ വിതരണം ചെയ്തു. സി.പി. എം അറവുകാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വീടൊന്നിന് 4 കിലോ കപ്പ വീതമാണ് വിതരണം ചെയ്തത്. ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജഗദീശൻ, ഏരിയ കമ്മിറ്റിയംഗം വി.കെ. ബൈജു, പഞ്ചായത്തംഗം ഗീതാ ബാബു, ബ്രാഞ്ച് സെക്രട്ടറി കെ. രാജേഷ് എന്നിവർ പങ്കെടുത്തു.