അമ്പലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂത്ത് കെയർ പ്രോഗ്രാമിൽ ഉൾപ്പെടുത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകി വരുന്ന പൊതിച്ചോർ വിതരണം 25 ദിവസം പൂർത്തിയായി. ഞായറാഴ്ച ഉച്ചയ്ക്ക് ആശുപത്രി വളപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഭക്ഷണം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.വരും ദിവസങ്ങളിൽ പദ്ധതി കൂടുതൽ വിപുലമായി നടപ്പിലാക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് കെ. നൂറുദ്ദീൻ കോയ പറഞ്ഞു.കെ. നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു.എം.പി. മുരളികൃഷ്ണൻ, നിസ്സാർ വെള്ളാപ്പള്ളി, വിനോദ്,റിനു ഭുട്ടോ, അഫ്സൽ കാസിം, മാഹീൻ മുപ്പതിൽച്ചിറ,സജീർ, അൻസിൽ ജലീൽ,അസർ അസ്‌ലം, ഇന്ദ്രജിത്ത് ഉദയൻ തുടങ്ങിയവർ നേതൃത്വം നൽകി.