മാവേലിക്കര : ഭരണിക്കാവ് പഞ്ചായത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്കായി കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് നൽകിയ മുഖ്യമന്ത്രിയുടെ പ്രത്യേക പലിശ രഹിത വായ്പാ പദ്ധതിയുടെ ഭാഗമായുള്ള സബ്സിഡി വിതരണം അഡ്വ.യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് 1.31 കോടിയും പള്ളിക്കൽ നടുവിലേമുറി ബാങ്ക് 40 ലക്ഷവും, ഭരണിക്കാവ് വനിതാ സഹകരണ സംഘം പതിനയ്യായിരം രൂപയും അടക്കം നൽകിയ 1.71 കോടിയിൽ സബ്സിഡിയായി 14 ലക്ഷം രൂപയാണ് നൽകിയത്. പള്ളിക്കൽ ഒന്നാം വാർഡിലെ ധനം, ധനശ്രീ, അർച്ചന കുടുംബശ്രീ യൂണിറ്റുകൾക്ക് സബ്സിഡി വിതരണം ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്.പി.മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം.ഹാഷിർ, ബ്ലാക്ക് പഞ്ചായത്തംഗം ശ്യാമളാ ദേവി, ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കോശി അലക്സ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ശശിധരൻ നായർ, വി.ചെല്ലമ്മ, നിഷാ സത്യൻ, പഞ്ചായത്ത് അസി.സെക്രട്ടറി ജയകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ.ഷൈജു, കെ.എസ്.ജയപ്രകാശ്, അമൽ രാജ്, രശ്മി മനു, അംബിക, ഷൈലഹാരിസ്, എസ്.അജോയ് കുമാർ, എ.തമ്പി, സി.ഡി.എസ് ചെയർപേഴ്സൺ പ്രഭ എന്നിവർ പങ്കെടുത്തു.