മാവേലിക്കര: ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി അയ്യങ്കാളി സ്മൃതിദിനം ആചരിച്ചു. പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അശോകൻ കണ്ണനാകുഴി അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം ജയശ്രീ അജയകുമാർ, എസ്.സി മോർച്ച ജില്ലാ സെക്രട്ടറി വെട്ടിയാർ വിജയൻ, മണ്ഡലം സെക്രട്ടറി സതീഷ് കല്ലുമല, ഷാജൻ, കേണൽ ഗോപകുമാർ, രാധാകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.