മാവേലിക്കര: വിശ്വഹിന്ദു പരിഷത്ത് ചെങ്ങന്നൂർ ജില്ലയുടെ സേവാകേന്ദ്രമായ സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് അനിൽ വിളയിൽ അദ്ധ്യക്ഷനായി. സേവകാര്യാലയം സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിനായി ലഭിച്ച വാഹനത്തിന്റെ താക്കോൽദാനം ശബരിഗിരി വിഭാഗ് ബജ്റംഗദൾ സംയോജകനും ട്രസ്റ്റ് ജനറൽ കൺവീനറുമായ എം.കെ.രാജീവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം താലൂക്ക് പ്രസിഡന്റ് കൃഷ്ണകുമാറും നിർവ്വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സംഘടനാ സെക്രട്ടറി എൻ.രാജൻ, ജില്ലാ സേവപ്രമുഖ് എം.ചന്ദ്രശേഖർ, അനീഷ് കൃഷ്ണൻ, മനു വെൺമണി, സൂര്യകുമാർ, കെ.കെ.അനൂപ്, എസ്.രാജേഷ്, ഗിരിജാദേവി, ജയകുമാരി, സുജിത്ത് വെട്ടിയാർ, രാജൻ, വിഷ്ണു.വി, വിഷ്ണുനമ്പൂതിരി, സജിത്, വിശ്വനാഥൻ, സനൽകുമാർ, ഉമേഷ്, മനു ഹരിപ്പാട്, ഹരികുമാർ, മനേഷ്, ബിനു ചാങ്കൂരേത്ത്, ജീവൻചാലുശേരി തുടങ്ങിയവർ സംസാരിച്ചു.