മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ഇറവങ്കര സഹോദരൻ സ്മാരക 1757ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് നിർവഹിച്ചു. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ ശാഖാ യോഗം പ്രസിഡന്റ് ഷാജി.എൻ, വൈസ് പ്രസിഡന്റ് പ്രസാദ് വാലിൽ, സെക്രട്ടറി അർജുൻ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.