vbb
മുംതാസ് മറിയത്തെ സി.ബി.സി. വാര്യർ ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ പൊന്നാട അണിയിച്ചും പുസ്തകം നൽകിയും ആദരിക്കുന്നു .

ഹരിപ്പാട്: ഇതരഭാഷകളിൽ കഥയും കവിതകളുമെഴുതി ലോക് ഡൗൺ കാലത്ത് കഠിനാദ്ധ്വാനത്തിലൂടെ ആമസോണിലൂടെ മൈ ജേർണി എന്ന പുസ്തകം ഇ ബുക്കായി പ്രസിദ്ധീകരിച്ച് ലോക ശ്രദ്ധ നേടിയ കുമാരപുരം താമല്ലാക്കൽ മുംതാസ് മഹലിൽ മുംതാസ് മറിയത്തെ സി.ബി.സി. വാര്യർ ഫൗണ്ടേഷൻ അനുമോദിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ പൊന്നാട അണിയിച്ചും പുസ്തകം നൽകിയും ആദരിച്ചു. സി.ബി.സി.ഫൗണ്ടേഷൻ കരുതൽ പാലിയേറ്റീവ് കൺവീനർ ജി.രവീന്ദ്രൻ പിള്ള, വൈസ് ചെയർമാൻ ഓമനക്കുട്ടൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. പ്രദീപ്, എ.ഷെമീർ എന്നിവർ പങ്കെടുത്തു.