ആലപ്പുഴ: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വാഹനങ്ങൾ നിരത്തുകളിൽ നിറുത്തിയിട്ട് പ്രതിഷേധിക്കും. ഇന്ന് രാവിലെ 11 മുതൽ 11.15 വരെയാണ് പ്രതിഷേധം. എല്ലാ വാഹന യാത്രക്കാരും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികളായ പി.ഗാനകുമാർ (സി.ഐ.ടി.യു), ജി.ബൈജു (ഐ.എൻ.ടി.യു.സി), അഡ്വ.വി.മോഹൻദാസ് (എ.ഐ.ടി.യു.സി), ജേക്കബ് ഉമ്മൻ (എച്ച്.എം.എസ്), പി.ആർ.സതീശൻ (എ.ഐ.യു.ടി.യു.സി), സി.എസ്.രമേശൻ (യു.ടി.യു.സി), കളത്തിൽ വിജയൻ (ടി.യു.സി.സി), കെ.വി.ഉദയഭാനു, (ടി.യു.സി.ഐ), പി.എ.മജീദ്, (എസ്.ടി.യു), വിനോദിനി, കെ.എം.ജയറാം (കെ.ടി.യു.സി എം) എന്നിവർ അറിയിച്ചു.