ആലപ്പുഴ : ഹരിപ്പാട് കോളാത്ത് ദേവീക്ഷേത്രത്തിലെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് ദേവിയെ ബാലാലയത്തിൽ പ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ ക്ഷേത്രം തന്ത്രി ദേവൻ സനൽനാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ബാലാലയ പ്രതിഷ്ഠ നടന്നത്. മേൽശാന്തി പ്രവീൺ തിരുമേനി, നവീൻ തിരുമേനി, ക്ഷേത്രം പ്രസിഡന്റ് എൻ.നടരാജൻ, സെക്രട്ടറി സൗദാമിനി ഹരിദാസ് തുടങ്ങിയവർ നേത്യത്വം നൽകി. ഭദ്രകാളി അമ്മയുടെ ക്ഷേത്ര പുനർനിർമ്മാണവുമായി ബന്ധപ്പെട്ടുളള നിർമ്മാണ ജോലികൾ ക്ഷേത്രത്തിൽ പുരോഗമിക്കുകയാണ്.