കുട്ടനാട്: ഗുരുകാരുണ്യ പദ്ധതി പ്രകാരം കുട്ടനാട് എസ്.എൻ.ഡി.പി യൂണിയന്റെയും വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും പഠനോപകരണങ്ങളും നൽകും. ഇന്ന് വൈകിട്ട് മൂന്നിന് എസ്.എൻ.ഡി.പി യൂണിയൻ പ്രാർത്ഥനാമന്ദിരത്തിൽ യൂണിയൻ ചെയ‌ർമാൻ പി.വി.ബിനേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. വനിതാസംഘം പ്രസിഡന്റ് ലേഖ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ പഠനോപകരണങ്ങളും, യൂണിയൻ കൺവീനർ സന്തോഷ്ശാന്തി കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ കെ.കെ.പൊന്നപ്പൻ, എം.പി.പ്രമോദ്, എ.കെ.ഗോപി ദാസ്, ടി.എസ്.പ്രദീപ് കുമാർ, അഡ്വ. അജേഷ് കുമാർ, പി.ബി.ദിലീപ്, വനിതാ സംഘം ട്രഷറർ സ്വപ്‌ന സനിൽ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ്, എന്നിവർ സംസാരിക്കും. വനിതാസംഘം സെക്രട്ടറി സജിനി മോഹൻ സ്വാഗതവും വൈസ് പ്രസിഡന്റ് സ്‌മിത മനോജ് നന്ദിയും പറയും.