kuttanad
കുട്ടനാടിന്റെ സമഗ്രപുരോഗതിക്കാവശ്യമായ വികസന നിർദ്ദേശങ്ങൾ കുട്ടനാട് സാമുദായിക ഐക്യ വേദി ഭാരവാഹികൾ മന്ത്രി സജി ചെറിയാന് കൈമാറുന്നു

ആലപ്പുഴ : കുട്ടനാടിന്റെ സമഗ്രപുരോഗതിക്കാവശ്യമായ വികസന നിർദ്ദേശങ്ങൾ കുട്ടനാട് സാമുദായിക ഐക്യ വേദി ഭാരവാഹികൾ മന്ത്രി സജി ചെറിയാന് കൈമാറി. വിവിധ സമുദായ നേതാക്കളായ സന്തോഷ് ശാന്തി,ആനന്ദൻതിരുമേനി ,എ.പി.ലാൽ കുമാ, കെ.ആർ.ഗോപകുമാർ , കൃഷ്ണൻ നമ്പൂതിരി, കെ.കെ.രാജു, തോമസ് പീറ്റർ പെരുംപള്ളിൽ, അഡ്വ.സുധീപ് വി. നായർ ദയകുമാർ ചെന്നിത്തല എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സമിതി നൽകിയ വികസനരേഖയും നിർദ്ദേശങ്ങളും പഠിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു.