പൂച്ചാക്കൽ: പള്ളിപ്പുറം ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ കൊവിഡ് സാന്ത്വനത്തിന്റെ ഭാഗമായി പത്രപ്രവർത്തകർ, സ്വകാര്യ ബസ് ജീവനക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്കായി 5000 കിലോ കപ്പയും കൊവിഡ് പ്രതിരോധ സാമഗ്രികളും നൽകി.
ആദ്യഘട്ടത്തിൽ ചേർത്തല താലൂക്കിലെ ആരോഗ്യ പ്രവർത്തകർക്ക്, പൾസ് ഒക്സിമീറ്ററുകൾ ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ സാമഗ്രികളും പഴവർഗ്ഗ കിറ്റും നൽകി. ഏകദേശം അഞ്ചുലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങളാണ് രണ്ടാംഘട്ട കൊവിഡ് പ്രതിരോധത്തിനായി നൽകിയത്.