പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു. റവന്യു, ആരോഗ്യ വകുപ്പ് ,ഫയർ ആൻഡ് റെസ്‌ക്യു, പൊലീസ്, കെ.എസ്.ഇ.ബി, എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് ദുരന്തനിവാരണ സേനയുടെ പ്രവർത്തനം. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന രൂപീകരണ യോഗം പ്രസിഡന്റ് പി എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ് അദ്ധ്യക്ഷയായി. ചേർത്തല തഹസീൽദാർ രാജേന്ദ്രബാബു, ചേർത്തല ഫയർ സ്റ്റേഷൻ യൂണിറ്റ് ഓഫീസർ സന്തോഷ്, കെ.എസ്.ഇ.ബി പൂച്ചാക്കൽ സെക്ഷൻ എൻജിനീയർ സനൽ, പൂച്ചാക്കൽ എസ്.ഐ. രാജേന്ദ്രൻ, മെഡിക്കൽ ഓഫീസർമാരായ ഡോ.സേതുരാജ്, ഡോ.ദിലീപ് എന്നിവർ പ്രവർത്തനരൂപരേഖയ്ക്ക് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി വിശ്വംഭരൻ, ധന്യാസന്തോഷ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ രാജേഷ് വിവേകാനന്ദ, എൻ.കെ ജനാർദ്ദൻ ,ബി.ഡി.ഒ ഇൻ ചാർജ് ഷക്കീല, പ്രോഗ്രാം കോർഡിനേറ്റർ മഹേഷ് എന്നിവർ സംസാരച്ചു