കുട്ടനാട്: കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുട്ടനാട് സാമുദായിക ഐക്യവേദിയുടെ നേതൃത്വത്തിൽ മന്ത്രി സജി ചെറിയാന് നിവേദനം നൽകി. കേന്ദ്രീകൃത വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുക, എ.സി റോഡ് പുനർനിർമാണത്തിലെ ആശങ്കകളകറ്റുക, രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന നിവേദനം ഐക്യവേദി രക്ഷാധികാരി ആന്ദൻ നമ്പൂതിരി പട്ടമനഇല്ലം, എ.പി.ലാൽ കുമാർ, ജനറൽ സെക്രട്ടറി.സന്തോഷ് ശാന്തി, വൈസ് പ്രസിഡൻ്റുമാരായ കെ.ആർ.ഗോപകുമാർ, കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി കെ.കെ.രാജു, ട്രഷറർ തോമസ് പീറ്റർ, കമ്മറ്റിയംഗങ്ങളായ അഡ്വ.സുദീപ്.വി.നായർ തുടങ്ങിയവർ ചേർന്നാണ് നൽകിയത്.