ചേർത്തല: മുഹമ്മ ശിവഗിരീശ്വരം ക്ഷേത്രത്തിൽ 29-ാമത് പ്രതിഷ്ഠാ വാർഷികം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് നടക്കും.രാവിലെ അഷ്ടദ്റവ്യ മഹാഗണപതിഹോമം, കലശപൂജകൾ അശോകൻ തന്ത്റിയുടെയും ക്ഷേത്രം മേൽശാന്തി ഹരീഷ് ബാബുവിന്റെയും കാർമികത്വത്തിൽ നടക്കും. ദേവസ്വം പ്രസിഡന്റ് എം. ജയ്‌മോൻ, സെക്രട്ടറി ഹരിദാസ് കു​റ്റിടച്ചിറ എന്നിവർ നേതൃത്വം നൽകും.