kr

ആലപ്പുഴ: മരംമുറിക്കലുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ യാതൊരു അവ്യക്തതയും ഇല്ലെന്നും വിഷയത്തിൽ റവന്യൂവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസായ ടി.വി സ്മാരകത്തിൽ എത്തിയ രാജൻ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

കർഷകരും ആദിവാസികളും വിവിധ സംഘടനകളും ഭരണ പ്രതിപക്ഷ ഭേദമെന്യേ എം.എൽ.എ മാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ് കൊണ്ടുവന്നത്. വില്ലേജ് ഓഫീസറുടെ അനുമതിയോടെയാണ് മരം മുറിച്ചതെന്ന വാർത്തകൾ തെറ്റാണ്. സർക്കാരിന് മുന്നിൽ അങ്ങനെ ഒരു ആക്ഷേപം ഇതുവരെ വന്നിട്ടില്ല. ഇ.ഡിയുടെ അടക്കമുള്ള ഏത് അന്വേഷണവും വരട്ടെ. മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് വരട്ടെ, എന്നിട്ട് ആലോചിക്കാം. വകുപ്പുകൾ തമ്മിൽ യാതൊരു തർക്കമോ ആശയക്കുഴപ്പമോ ഇല്ലെന്നും മന്ത്രി പറഞ്ഞു.

മു​ട്ടി​ൽ​ ​മ​രം​ ​മു​റി​:​ ​റോ​ജി​യു​ടെ​ ​മു​ൻ​കൂർ
ജാ​മ്യാ​പേ​ക്ഷ​ ​ഇ​ന്ന​ത്തേ​ക്കു​ ​മാ​റ്റി

കൊ​ച്ചി​:​ ​മു​ട്ടി​ൽ​ ​മ​രം​മു​റി​ക്കേ​സ് ​പ്ര​തി​ ​വ​യ​നാ​ട് ​വാ​ഴ​വ​റ്റ​ ​സ്വ​ദേ​ശി​ ​റോ​ജി​ ​അ​ഗ​സ്റ്റി​ൻ​ ​ന​ൽ​കി​യ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​മ​റ്റു​ ​പ്ര​തി​ക​ളു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​ക്കൊ​പ്പം​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ഇ​ന്ന​ത്തേ​ക്ക് ​മാ​റ്റി.​ ​പ​ട്ട​യ​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​മ​രം​ ​മു​റി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​ന്റെ​ ​മ​റ​വി​ൽ​ ​വ​ന​ഭൂ​മി​യി​ൽ​ ​നി​ന്ന് ​ഇൗ​ട്ടി​ത്ത​ടി​ ​വെ​ട്ടി​ക്ക​ട​ത്തി​യെ​ന്ന​ 39​ ​കേ​സു​ക​ളി​ൽ​ ​റോ​ജി​ക്കു​ ​പു​റ​മേ​ ​സ​ഹോ​ദ​ര​ന്മാ​രാ​യ​ ​ആ​ന്റോ​ ​അ​ഗ​സ്റ്റി​ൻ,​ ​ജോ​സു​കു​ട്ടി​ ​എ​ന്നി​വ​രും​ ​പ്ര​തി​ക​ളാ​ണ്.​ ​ഇ​തി​ലൊ​രു​ ​കേ​സി​ൽ​ ​റോ​ജി​ ​ന​ൽ​കി​യ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യാ​ണ് ​ഇ​ന്ന​ലെ​ ​സിം​ഗി​ൾ​ ​ബെ​ഞ്ചി​ന്റെ​ ​പ​രി​ഗ​ണ​ന​യ്ക്കു​ ​വ​ന്ന​ത്.​ ​ഇൗ​ ​കേ​സി​ൽ​ ​ഏ​പ്രി​ൽ​ ​എ​ട്ടി​ന് ​റോ​ജി​ക്ക് ​ഇ​ട​ക്കാ​ല​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ഇ​തു​ ​റ​ദ്ദാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യും​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ ​ഇൗ​ ​ഹ​ർ​ജി​ക​ളെ​ല്ലാം​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.

മു​ഖ്യ​മ​ന്ത്രിമ​രം​മു​റി​യി​ൽ​ ​നി​ന്ന് ​ശ്ര​ദ്ധ​ ​തി​രി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു​ ​:​ ​പി.​ജെ.​ ​ജോ​സ​ഫ്

തൊ​ടു​പു​ഴ​:​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​നെ​തി​രെ​യു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ​രാ​മ​ർ​ശം​ ​മ​രം​മു​റി​യി​ൽ​ ​നി​ന്ന് ​ശ്ര​ദ്ധ​തി​രി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​മെ​ന്ന് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​ജെ.​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ.​ ​ആ​ഴ്ച​പ​തി​പ്പി​ൽ​ ​വ​ന്ന​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​ത്ര​ ​ഗൗ​ര​വ​ത​ര​മാ​യി​ ​പ്ര​തി​ക​രി​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.