s

ആലപ്പുഴ: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 മുതൽ 11.15 വരെ ജില്ലയിൽ വാഹനങ്ങൾ നിരത്തുകളിൽ നിറുത്തിയിട്ട് ചക്ര സ്തംഭന സമരം നടത്തി. മുന്നൂറോളം കേന്ദ്രങ്ങളിൽ സമരം നടന്നു. ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ബാബു ജോർജ്, ജി. ബൈജു, ടി.ജെ. ആഞ്ചലോസ്, അഡ്വ. വി.മോഹൻദാസ്, ഡി.പി.മധു, സലിം ബാബു,പി.പി. ചിത്തരഞ്ജൻ എം.എൽ.എ, സി.ബി. ചന്ദ്രബാബു, സുനിതാ കുര്യൻ, പി. ഗാനകുമാർ, എച്ച്. സലാം എം.എൽ.എ, എ. മഹേന്ദ്രൻ, കെ.പ്രസാദ്, വി.എസ്. മണി, സി.എസ്.സുജാത, ജി.രാജമ്മ, ടി.കെ. ദേവകുമാർ, എം.സുരേന്ദ്രൻ, സി.വി.ജോയി തുടങ്ങിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നഗരത്തിൽ നടന്ന സമരം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.