വള്ളികുന്നം: വള്ളികുന്നത്ത് ജീവനം സാന്ത്വന ചികിത്സ പദ്ധതിക്ക് തുടക്കമായി. പനത്താഴ രാഘവൻ ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു പി. കെ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ കെ വിജയൻ ഗ്രാമ പഞ്ചായത്ത് ചെയർ പേഴ്സൺ റൈഹാനത്ത്, ഡി രോഹിണി ത്രദിപ് കുമാർ . കെ ജയമോഹൻ , പി ഷാജി എസ്‌ മോഹനൻ പിള്ള , കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു. വള്ളികുന്നത്ത് ആരാലും ആശ്രയമില്ലാതെ കഴിയുന്ന നിത്യരോഗികൾക്ക് സ്ഥിരമായി മരുന്നും ചികിത്സാ സഹായവും എത്തിച്ച് നൽകുന്നതിനായി ആരംഭിച്ച സംഘടനയാണിത്.