sdc
എസ്.ഡി കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും സംയുക്തമായി നിലവിളക്ക് തെളിയിച്ച് നിർവഹിക്കുന്നു

ആലപ്പുഴ: എസ്.ഡി കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രതീകാത്മകമായ തുടക്കമായി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കിക്കൊണ്ട് മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും സംയുക്തമായി നിലവിളക്ക് തെളിയിച്ച് ലളിതമായി ഉദ്ഘാടന ചടങ്ങ് നടത്തി.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനവും നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.പി.ആർ. ഉണ്ണിക്കൃഷ്ണ പിള്ള ആദ്യ സംഭാവന കൈമാറി.

കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.വി.പി. മഹാദേവൻ പിള്ള, എസ്.ഡി.വി പ്രസിഡന്റ് എസ്. മഹാദേവൻ (മുഖ്യ രക്ഷാധികാരികൾ),കോളേജ് മാനേജർ പി.കൃഷ്ണകുമാർ (ചെയർമാൻ),പ്രിൻസിപ്പൽ ഡോ.പി.ആർ.ഉണ്ണിക്കൃഷ്ണപിള്ള (ജനറൽ കൺവീനർ),ഡോ.ജി.നാഗേന്ദ്രപ്രഭു (കോ-ഓർഡിനേറ്റർ), ഡോ ഇ.കൃഷ്ണൻ നമ്പൂതിരി, ഡോ.എസ്.അജയകുമാർ (ജോയിന്റ് കോ ഓർഡിനേറ്റേർമാർ) എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.