s

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.99 %

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 451 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1005പേർ രോഗമുക്തരായി. 7.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 443 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ രോഗമുക്തരായവർ 184150ആണ്. 8715 പേർ ചികിത്സയിലുണ്ട്. 230 പേർ കൊവിഡ് ആശുപത്രികളിലും 1558 പേർ സി.എഫ്.എൽ.ടി.സി.കളിലും . ഇന്നലെ 120 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 4320 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. . 5640 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്.