അരൂർ:ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷന്റെയും പൂച്ചാക്കൽ മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ തുറവൂർ ബി.ആർ.സി.യുടെ പരിധിയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് നൽകി. വിതരണോദ്ഘാടനം ദെലീമ ജോജോ എം.എൽ.എ നിർവ്വഹിച്ചു. അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആൻറണി അദ്ധ്യക്ഷയായി. ബി.പി.സി.ശ്രീജ ശശിധരൻ, വാർഡ് അംഗം സുമ,എൻ മാധവ മേനോൻ, ജോഷി,ബാലൻ, ബീന ജാക്സൺ,ജെ.എ.അജി മോൻ,ബീന,,സൗബിയ,പി.എം.സുബൈർ, മോനിഷ എന്നിവർ സംസാരിച്ചു.