മാവേലിക്കര: മുള്ളികുളങ്ങര ഗവ.എൽ.പി സ്‌കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. മാവേലിക്കര ബിഷപ് മൂർ കോളേജ് അലൂമിനി അസോസിയേഷൻ കുവൈറ്റിന്റെ സഹായത്തോടെയാണ് ഫോണുകൾ നൽകിയത്. പല്ലാരിമംഗലം വാർഡ് മെമ്പർ രമണി ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശോഭ, ബിജു പല്ലാരിമംഗലം, അലൂമിനി അസോസിയേഷൻ പ്രതിനിധി ധന്യ ലക്ഷ്മി, ചിത്തിരേശ് കുറുപ്പ് എന്നിവർ സംസാരിച്ചു.