തുറവൂർ : കോടംതുരുത്ത് ആദിമിത്ര പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സംയോജിത മത്സ്യ -നെൽകൃഷിയുടെ ഭാഗമായി നിർമ്മിച്ച ബണ്ടിൽ പച്ചക്കറി വിത്ത് നടീൽ ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ബെൻസി ,അംബിക ബാബു പാടശേഖരസമിതി പ്രസിഡന്റ് രാജൻ ചാന്തുരുത്തി, കെ.വി.സുധാകരൻ, എ. അരുൺ എന്നിവർ സംസാരിച്ചു.