അമ്പലപ്പുഴ: തെരുവിൽ ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിന് നേരെ ആക്രമണം നടത്തിയത് വാർത്തയാക്കിയതിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകനു നേരെ പൊലീസിന്റെ ഭീഷണിയെന്ന് പരാതി. മാധ്യമം ദിനപ്പത്രത്തിന്റെ അമ്പലപ്പുഴ ലേഖകൻ അജിത്തിനു നേരെ പുന്നപ്ര സി.ഐ ഭീഷണി മുഴക്കിയെന്നാണ് പരാതി. ഇന്നു മനുഷ്യാവകാശ കമ്മീഷൻ, പൊലിസ് കംപ്ലയിന്റ് അതോറിട്ടി, ഡി .ജി.പി. എന്നിവർക്കടക്കം പരാതി നൽകുമെന്ന് അജിത്ത് പറഞ്ഞു.