അമ്പലപ്പുഴ: പുറക്കാട് മലയിൽ തോട് തെക്ക് പാടശേഖരത്തിൽ രണ്ടാംകൃഷിക്കു തുടക്കമായി. എച്ച്.സലാം എം.എൽ.എ വിത ഉദ്ഘാടനം ചെയ്തു. 315 ഏക്കർ വരുന്ന പാടത്ത് 75 കർഷകരാണുള്ളത്. കരിനില മേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശ്രമിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പാടശേഖര സമിതി പ്രസിഡന്റ് എസ്.സീമോൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, അംഗങ്ങളായ കെ.രാജീവൻ, അഡ്വ.വി.എസ്. ജിനു രാജ്, ശശികാന്തൻ, കൃഷി ഓഫീസർ മനോജ് എബ്രഹാം, കെ. കൃഷ്ണമ്മ എന്നിവർ പങ്കെടുത്തു