ചേർത്തല: കൊവിഡ് രണ്ടാം തരംഗം മൂലം ദുരിതമനുഭിക്കുന്ന പ്രദേശ വാസികൾക്ക് സഹായ ഹസ്തമൊരുക്കി ഹനുമൽ ക്ഷേത്രം. കാട്ടൂർ പുതിയ വീട്ടിൽ ഹനുമൽ ക്ഷേത്രമാണ് ദുരിതമനുഭവിക്കുന്ന പ്രദേശവാസികളായ നാനാ ജാതി മതസ്ഥരായ കുടുംബങ്ങൾക്കാണ് സഹായമൊരുക്കിയത്. തൊഴിലും വരുമാനവും നിലച്ച് ദുരിതത്തിലായ 700 ഓളം കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത വിതരണ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് എം.വി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി. ബാഹുലേയൻ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.