s

ആലപ്പുഴ: ആലപ്പുഴ നഗരസഭ ബീച്ച് വാർഡ് പനയ്ക്കൽ പുരയ്ക്കൽ വീട്ടിൽ സ്റ്റാലിനെ 20 ലിറ്റർ കോടയുമായി ആലപ്പുഴ സൗത്ത് സി.ഐ എസ്. സനലിന്റെ നേതൃത്വത്തിൽ പിടികൂടി. കുതിരപ്പന്തി പ്രദേശത്ത് വൻ തോതിൽ ചാരായം വാറ്റി വില്പന നടത്തുന്നതായി ആലപ്പുഴ ഡിവൈഎസ്.പി ഡി.കെ.പൃത്വിരാജിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്റ്റാലിന്റെ സഹോദരൻ കുര്യൻ താമസിച്ചിരുന്ന വീട്ടീൽ നിന്നാണ് കോടയുമായി സ്റ്റാലിനെ പിടികൂടിയത്.