ആലപ്പുഴ : നഗരസഭയുടെ കാർഷിക പദ്ധതി പൊന്നോണത്തോട്ടം കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
നഗരത്തിലെ മികച്ച കർഷകരായ സുരേഷ്, എന്നിവരെ അഡ്വ.എ.എം. ആരിഫ് എം.പി ചടങ്ങിൽ ആദരിച്ചു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് സ്വാഗതം പറഞ്ഞു. 52 വാർഡുകളിലേയ്ക്കുമുള്ള വിത്ത് വിതരണം പി.പി. ചിത്തരഞ്ജൻ എം.എൽ.എ പ്രതിപക്ഷ നേതാവ് ഇല്ലിക്കൽ കുഞ്ഞുമോന് നൽകി നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു, എ.ഷാനവാസ്, ബീന രമേശ്, ആർ.വിനീത എന്നിവർ ആശംസകൾ അർപ്പിച്ചു.