photo
ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി ചേർത്തല യൂണിയനിലെ വയലാർ മദ്ധ്യം 465-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കി​റ്റ് വിതരണം യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിക്കുന്നു

ചേർത്തല: എസ്.എൻ.ഡി.പി. യോഗം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി ചേർത്തല യൂണിയനിലെ വയലാർ മദ്ധ്യം 465-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കി​റ്റും പഠനോപകരണവും വിതരണം ചെയ്തു. ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ. ബാബു ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് അഞ്ജലി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ മണിലാൽ,സത്യൻ,യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി. വിനോദ് എന്നിവർ സംസാരിച്ചു. യൂണിയൻ മാനേജിംഗ് കമ്മ​റ്റിയംഗം വിനോദ്, ശാഖ കമ്മിറ്റി അംഗങ്ങളായ പ്രസന്നൻ, സുജാത സന്തോഷ്‌കുമാർ,മനോജ്,സുനിൽകുമാർ,സുധീഷ്,എൻ.രാജേഷ്, പി.വി.സുനിൽ,സുരേഷ്,അനീഷ് എന്നിവരും പങ്കെടുത്തു.ശാഖായോഗം സെക്രട്ടറി രാജേഷ് മോൻ സ്വാഗതവും വൈസ് പ്രസിഡന്റ് വിമൽ ലാൽ നന്ദിയും പറഞ്ഞു.