ആലപ്പുഴ: നഗരസഭാദ്ധ്യക്ഷ സൗമ്യരാജിന്റെ നിർദ്ദേശ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം, ഭക്ഷ്യ സുരക്ഷാ വിഭാഗം ,ഫിഷറീസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ വഴിച്ചേരി ഡാറ മാർക്കറ്റിൽ നിന്നും ഫോർമാലിൻ ചേർത്ത 64 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സുനിലാൽ, ജെ.എച്ച്.ഐമാരായ റിനോഷ്, അനിക്കുട്ടൻ ഫിഷറീസ് ഇൻസ്പെക്ടർ ദീപു .എം, ആലപ്പുഴ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ മീരാ ദേവി എം, കുട്ടനാട് എഫ്.എസ്.ഒ ചിത്ര മേരി തോമസ്, അമ്പലപ്പുഴ എഫ്.എസ്.ഒ ജിഷാ രാജ് എം എന്നിവർ പങ്കെടുത്തു.