photo
ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര യൂണിയനിലെ ചെറുവാരണം 571-ാം നമ്പർ ശാഖയിൽ കുടുംബ യൂണീറ്റുകൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ശാഖ പ്രസിഡന്റ് എം.കെ. തങ്കപ്പൻ നിർവഹിക്കുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പിലാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര യൂണിയനിലെ ചെറുവാരണം 571-ാം നമ്പർ ശാഖയിൽ ഏഴ് കുടുംബ യൂണീറ്റുകൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് എം.കെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.സി. നടേശൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി. സുമേഷ്, ശാഖാ കമ്മിറ്റി അംഗങ്ങളായ വി.കെ. സുശീലൻ,എൻ.രാജീവ്, അനിൽകുമാർ, പി. ബാലചന്ദ്രൻ,യൂണീറ്റ് കൺവീനർമാരായ പി.വി. സുന്ദരൻ,സി.എൻ. ദാമോധരൻ, കെ.ടി.ദാസൻ,തി. പവിത്രൻ, എം. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.