അമ്പലപ്പുഴ: ഓൺലൈൻ ക്ലാസ് അപാകതകൾ പരിഷ്കരിക്കണമെന്ന് അവശ്യപെട്ട് കെ.എസ്.യു അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിക്ഷേധ ധർണ നടത്തി. അമ്പലപ്പുഴ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് നായിഫ് നാസർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശരുൺ തിലകൻ , യൂത്ത് കോൺഗ്രസ് അമ്പലപുഴ സൗത്ത് മണ്ഡലം പ്രസിഡന്റ് അനുരാജ് അനിൽ കുമാർ , കെ.എസ്.യു മുൻ നിയോജക മണ്ഡലം പ്രസിഡന്റ് മാഹീൻ മുപ്പതിൽച്ചിറ, കെ.എസ്.യു നേതാക്കളായ ആര്യ കൃഷ്ണൻ , ആദിത്യൻ, വിഷ്ണു പ്രസാദ്, തൻസിൽ , ഗൗരി, അലൻ , ആകാശ് , മിൻഹാജ്, ഉണ്ണി എന്നിവർ പങ്കെടുത്തു.