ph
സതീഷ് ചന്ദ്രൻ

കായംകുളം: ആശ്രയമറ്റ കൊവിഡ് രോഗികളുടെയും അവരുടെ വീടുകളിലെ കന്നുകാലികളുടെയും സംരക്ഷണമേറ്റെടുത്ത് മാതൃകയായി​ മാറുകയാണ് സതീഷ് ചന്ദ്രൻ.

ഭരണിക്കാവ്, പള്ളിക്കൽ പ്രദേശത്തെ കൊവിഡ് രോഗികളെയാണ് ഈ യുവാവ് സംരക്ഷി​ക്കുന്നത്,

പശുക്കൾക്ക് ആവശ്യമായ കാലിത്തീറ്റയും പുല്ലും വൈക്കോലും എത്തിച്ച് നൽകാൻ മുൻപന്തിയിലുണ്ട് സതീഷ്.

പള്ളിക്കൽ പാക്കു കണ്ടത്തിൽ ബാബുവിന്റെയും ഗോപാലവൃന്ദത്തിൽ പുഷ്പന്റെയും വീടുകളിലെ മിണ്ടാപ്രാണികളുടെ സംരക്ഷണം ഏറ്റെടുത്തു കഴിഞ്ഞു. നിരവധി കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളും മരുന്നുകളും വീട്ടിലെത്തിച്ചുനൽകുന്നുമുണ്ട്.