ambala
പുന്നപ്ര തെക്ക് പഞ്ചായത്തിലെ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തുന്നു

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുക, കുടിവെള്ള പ്രശ്നത്തിൽ നിവേദനം നല്കുവാൻ ചെന്ന കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമണം നടത്തുകയും അസഭ്യം പറയുക ചെയ്ത വാർഡ് മെമ്പർക്കെതി​രെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം സമരം ഉദ്ഘാടനം ചെയ്തു. പി.ഉണ്ണികൃഷ്ണൻ പുത്തൻമഠം അദ്ധ്യക്ഷത വഹിച്ചു. ബി.വിജയകുമാർ കന്യകോണിൽ, കെ.ഓമന, പി.പുരുഷോത്തമൻ, ജി.രാധാകൃഷ്ണൻ, സത്താർ ചക്കത്തിൽ, മധു കാട്ടിൽചിറ,ആർ. ര ങ്കനാഥൻ, സുലൈമാൻ കുഞ്ഞ്, വിഷ്ണുപ്രസാദ്‌,കെ.ഇ.നൗഷാദ്, ജയശ്രീ ശ്രീകുമാർ ,ശ്രീജ സന്തോഷ്, എസ്.ഗോപകുമാർ, രഞ്ജുദാസ് പി.കെ. ബാബു എന്നിവർ സംസാരി​ച്ചു.