s

മാവേലിക്കര- കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് കൊടിക്കുന്നിൽ സുരേഷ് എം.പിയെ കേന്ദ്ര പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി നാമനിർദേശം ചെയ്‌തു. മഹാരാഷ്ട്ര , ഗോവ , കർണാടക, കേരള എന്നീ നാല് സംസ്ഥാനങ്ങളിലെ ലോക്സഭാ, രാജ്യസഭാ എം.പിമാരാണ് കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് പാർലമെന്റിൽനിന്ന് നാമനിർദേശം ചെയ്യപ്പെടുന്നത്. ഇവരോടൊപ്പം ഈ സംസ്ഥാനങ്ങളിലെ എം.എൽ.എമാരിൽ നിന്നും പാസഞ്ചേഴ്‌സ് അസോസിയേഷനിൽ നിന്നും ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നിന്നും റെയിൽവേ മന്ത്രാലയത്തിൽ നിന്നും കൊങ്കൺ റെയിൽവേ സി.എം.ഡിയുടെ നാമനിർദേശത്തിലും വരുന്ന പ്രതിനിധികൾ ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്.