മാവേലിക്കര: വി.അജിത്തിന്റെ 30ാം രക്തസാക്ഷി വാർഷികം തെക്കേക്കരയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ജി.ഹരിശങ്കർ, മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ മുരളി തഴക്കര, കോശി അലക്‌സ്, ആർ.രാജേഷ്, എം.എസ് അരുൺകുമാർ എം.എൽ.എ എന്നിവർ പങ്കെടുത്തു.