yoga
ആലപ്പുഴ ആൽപ്പൈറ്റ് സ്പോർട്സ് അക്കാഡമിയിൽ നടന്ന യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത ശേഷം നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അംഗങ്ങൾക്കൊപ്പം

ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ രാജ്യാന്തര യോഗദിനം ആചരിച്ചു. ആൽപ്പൈറ്റ് സ്പോർട്സ് അക്കാഡമിയിൽ നടന്ന ചടങ്ങ് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം ശിവദ മുഖ്യാതിഥിയായി. ഡോ. നിമ്മി അലക്സാണ്ടർ ക്ലാസുകൾ നയിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, കൗൺസിലർമാരായ നജിത ഹാരിസ്, സിമി ഷാഫി ഖാൻ, ഡോ.രൂപേഷ് സുരേഷ് എന്നിവർ സംസാരിച്ചു.യോഗ ക്ലാസുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ലൈവ് സ്ട്രീമിംഗ് നടത്തി.തലേന്ന് നഗരത്തിലെ അശ പ്രവർത്തകർക്കും എ.ഡി.എസ്, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്കും നഗരസഭ ഓൺലൈൻ യോഗ പരിശീലനം നൽകിയിരുന്നു.