മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 73ാം നമ്പര്‍ കാരയ്ക്കാട് ശാഖയിലെ മുഴുവൻ വീടുകളിലും അരിയും പലവ്യഞ്ജന സാധനങ്ങളും ആരോഗ്യസുരക്ഷാ സാമഗ്രികളും അടങ്ങി​യകിറ്റുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം യൂണിയൻ കൺ​വീനർ അനിൽ പി.ശ്രീരംഗം നിർവ്വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് വാമദേവൻ അദ്ധ്യക്ഷനായി. യോഗത്തിൽ ശാഖാ സെക്രട്ടറി സുധാകരൻ, യൂണിയൻ കമ്മി​റ്റി അംഗം സുജിത്ത് ബാബു എന്നിവർ സംസാരിച്ചു.