s

മാവേലിക്കര : ഇൻഫോസിസ് ഫൗണ്ടേഷൻ സേവാഭാരതിക്ക് നൽകിയ ഡ്യുവൽ ഓക്സിജൻ കോൺസൻട്രേറ്റർ മാവേലിക്കര എസ്.കെ.പി ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ സെന്ററിന് കൈമാറി. സേവാഭാരതി ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി ആർ.രാജേഷ്, മാവേലിക്കര സേവാഭാരതി പ്രസിഡന്റ് സുരേഷ് കുമാർ കൊച്ചിക്കൽ എന്നിവർ ചേർന്ന് ശ്രീകണ്ഠപുരം ആശുപത്രി ഡയറക്ടർ ഡോ.എസ്.രവിശങ്കറിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. ചടങ്ങിൽ സേവാഭാരതി മാവേലിക്കര ജനറൽ സെക്രട്ടറി ആർ.പി.ബാലാജി, നഴ്സിംഗ് സൂപ്രണ്ട് പ്രസന്നകുമാരി.ഡി, ട്രഷറർ രാജശേഖരൻ പിള്ള, സേവാഭാരതി ജില്ലാ സമിതി അംഗം ഗോപൻ ഗോകുലം, എക്സിക്യുട്ടീവ് അംഗം രാജേഷ് കേശവൻ എന്നിവർ പങ്കെടുത്തു.